കലാശപ്പോരിലേക്ക് ഒരു ജയം അകലെ; ഐപിഎൽ ക്വാളിഫയറിൽ ഡൽഹിക്കെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും
ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ ഡൽഹി കാപിറ്റൽസ് മുംബൈയെ ബാറ്റിംഗിന് അയച്ചു. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ കയറാമെന്നതിനാൽ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
പരാജയപ്പെടുന്ന ടീമിന് ഒരു അവസരം കൂടി ബാക്കിയുണ്ട്. നാളെ നടക്കുന്ന ബാംഗ്ലൂർ-ഹൈദരബാദ് മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം. മുംബൈ ഇന്ത്യൻസിൽ കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഹാർദിക് പാണ്ഡ്യ, ബുമ്ര, ബോൾട്ട് എന്നിവർ തിരികെ എത്തിയിട്ടുണ്ട്.
മുംബൈ ടീം: രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കീറൺ പൊള്ളാർഡ്, കൃനാൽ പാണ്ഡ്യ, നഥാൻ കോട്ടർനീൽ, ട്രൻഡ് ബോൾട്ട്, രാഹുൽ ചാഹർ, ജസ്പ്രീത് ബുമ്ര
ഡൽഹി ടീം; പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, മാർകസ് സ്റ്റോയിനിസ്, അക്‌സർ പട്ടേൽ, ഡാനിയൽ സാംസ്, ആർ അശ്വിൻ, കഗീസോ റബാദ, ആൻ റിച്ച് നോർക്കിയ