Wednesday, April 16, 2025
Sports

കോഹ്ലിക്കും ശാസ്ത്രിക്കും വിടവാങ്ങൽ; നമീബിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു

 

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഇരു ടീമുകളും ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ മത്സരഫലം അപ്രസക്തമാണ്. എങ്കിലും മികച്ച വിജയത്തോടെ ലോകകപ്പിൽ നിന്ന് വിടവാങ്ങാനാണ് ഇന്ത്യയുടെ ശ്രമം

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വരുൺ ചക്രവർത്തിക്ക് പകരമായി രാഹുൽ ചാഹർ ടീമിലെത്തി. ടി20 ടീമിന്റെ നായകനെന്ന നിലയിൽ വിരാട് കോഹ്ലിയുടെയും ഇന്ത്യൻ പരിശീലകനെന്ന നിലയിൽ രവിശാസ്ത്രിയുടെയും അവസാന മത്സരമാണ് ഇന്ന്.

ഇന്ത്യൻ ടീം: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, രാഹുൽ ചാഹർ

Leave a Reply

Your email address will not be published. Required fields are marked *