കാലിടറി വീണ് ഡല്‍ഹി; രാജസ്ഥാന്‍ റോയല്‍സിന് 57 റണ്‍സിന്റെ ഉജ്ജ്വല ജയം
ഗുവാഹത്തിയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം ജയം. 57 റണ്‍സിനാണ് രാജസ്ഥാന്‍ രണ്ടാം വിജയം സ്വന്തമാക്കിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
തുടക്കം തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിന് പിഴച്ചുതുടങ്ങി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകളും നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 65 റണ്‍സെടുത്തു. മധ്യനിര താരം ലളിത് യാദവ് ഡല്‍ഹിക്ക് വേണ്ടി ബാറ്റിങ് നിരയില്‍ തിളങ്ങി. 24 പന്തുകളില്‍ നിന്ന് 38 റണ്‍സാണ് ലളിത് യാദവ് തിളങ്ങിയത്.
ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലറിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും അര്‍ധ സെഞ്ചുറി രാജസ്ഥാന് മുതല്‍ക്കൂട്ടായി. 51 പന്തില്‍ ജോസ് ബട്ട്‌ലര്‍ 79 റണ്‍സെടുത്തു. 31 പന്തില്‍ യശസ്വി ജയ്‌സ്വാള്‍ 60 റണ്‍സും നേടി.