ഓസ്‌ട്രേലിയ 338 റൺസിന് പുറത്ത്; ജഡേജക്ക് നാല് വിക്കറ്റ്, ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 338 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ സ്മിത്തിന്റെ മികവിലാണ് ഓസീസ് സ്‌കോർ 300 കടത്തിയത്. 2ന് 166 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്
സ്മിത്ത് 131 റൺസെടുത്തു. ലാബുഷെയ്ൻ 91 റൺസിന് പുറത്തായി. മിച്ചൽ സ്റ്റാർക്ക് 24 റൺസും മാത്യു വെയ്ഡ് 13 റൺസുമെടുത്തു. നേരത്തെ വിൽ പുകോവ്‌സ്‌കി 62 റൺസെടുത്തിരുന്നു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും നവ്ദീപ് സൈനിയും രണ്ട് വീതം വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 24 ഓവറുകൾ എറിഞ്ഞെങ്കിലും അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസ് എന്ന നിലയിലാണ്. 14 റൺസുമായി ശുഭ്മാൻ ഗില്ലും 11 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ