ഇന്ന് ഐപിഎല്ലിൽ ഹൈദരബാദ് – ലക്നൗ പോരാട്ടം
കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയൻറ്സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ രണ്ടു പോയിന്റോടെ ഐപിഎൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലക്നൗ ആദ്യ മത്സരത്തിൽ രാജസ്ഥാനനോട് തോറ്റു വരുന്ന സൺ റൈസേഴ്‌സിന് എതിരെ മിക്ക പോരാട്ടം ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥനോട് കാര്യമായി പൊരുതാതെ കീഴടങ്ങിയ സൺ റൈസേഴ്‌സിന് വിജയത്തോടെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനം വെടിയണമെന്ന് ആഗ്രഹമുണ്ട്. ടീമിനൊപ്പം ചേർന്ന ക്യാപ്റ്റൻ എയ്ഡൻ മക്രം ഇന്ന് കളിയ്ക്കാൻ സാധ്യതയേറെ.
അവസാന മത്സരത്തിൽ ചെന്നൈയോട് പന്ത്രണ്ട് റൺസിന്റെ തോൽവിയാണ് ലക്നൗ വഴങ്ങിയത്. സൺ റൈസേഴ്സ് ആകട്ടെ രാജസ്ഥനോട് 72 റണ്ണുകൾക്ക് തോറ്റു. ബാറ്റു കൊണ്ടും ബോള് കൊണ്ടും ലക്നൗ നിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കെയ്ൽ മയേഴ്സിലാണ് ലക്‌നൗവിന്റെ പ്രതീക്ഷ മുഴുവൻ. ദീർഘ കാലമായി ഫോമിലല്ലാത്ത കെഎൽ രാഹുൽ കൂടി ഫോമിലായാൽ ലക്‌നൗവിന് വിജയം എളുപ്പമാകും. ക്വിന്റൺ ഡി കോക്ക് ഇന്ന് കളിക്കളത്തിലേക്ക് തിരികെയെത്തും. എസ്ആർഎച്ചിനാകട്ടെ ഭുവനേശ്വർ അടങ്ങുന്ന ബോളിങ് നിര ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷയുണ്ട്. നടരാജനും ഉമ്രാൻ മാലിക്കും ഭുവനേശ്വർ കുമാറും തീ പാറുന്ന പന്തുകളെറിഞ്ഞാൽ വിജയം അനായാസം കൂടെ കൂട്ടാനാകും.
ഇന്ന് വൈകീട്ട് 07:30നു ലക്‌നൗവിന്റെ മണ്ണിൽ നടക്കുന്ന മത്സരം ഈ ഐപിഎല്ലിലെ പത്താമത്തെ മത്സരം പത്തരമാറ്റുള്ള ക്രിക്കറ്റ് അനുഭവമാകുമെന്നുള്ള പ്രതീക്ഷയിലാണ്.