ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ; രണ്ട് മത്സരങ്ങൾ, ഒന്നാമത് തുടരാൻ ബാംഗ്ലൂർ
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം വൈകുന്നേരം മൂന്നരയ്ക്ക് നടക്കും. ചെന്നൈയിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ പോയിന്റ് ടേബിളിൽ ഒന്നാമതാണ്. ആദ്യ കളിയിൽ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ മുംബൈയോട് നേരിട്ട ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കരകയറാനാണ് കൊൽക്കത്തയുടെ ശ്രമം.
വൈകുന്നേരം ഏഴരക്കാണ് രണ്ടാം മത്സരം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ടീമുകളും കഴിഞ്ഞ മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. വിജയവഴിയിലേക്ക് തിരിച്ചെത്താനാണ് ഇരു ടീമും ഇറങ്ങുന്നത്.