Thursday, January 9, 2025
Sports

ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ആണ് ഈസ്റ്റ് ബംഗാളിൻ്റെ പരിശീലകൻ.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളെ ഉൾപ്പെടുത്തി, ലീഗിന്റെ നിർബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 28 അംഗ ടീമിൽ ഏഴ് പേരാണ് മലയാളി താരങ്ങൾ. രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻ മോഹനൻ എന്നിവർ. ഓസ്‌ട്രേലിയൻ ഫോർവേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യൻ താരം. ജെസെൽ കർണെയ്‌റോ ആണ് ക്യാപ്റ്റൻ.

Leave a Reply

Your email address will not be published. Required fields are marked *