ഐ.പി.എല്‍ 2020 ഷെഡ്യൂള്‍; പ്രഖ്യാപനമെത്തി
ഐ.പി.എല്‍ 13ാം സീസണിനായുള്ള ദിവസങ്ങള്‍ അടുത്തിട്ടും വൈകുന്ന ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്ന് നടക്കും. പുതിയ സീസണിലെ ഫിക്സ്ചര്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ മല്‍സരങ്ങള്‍ പരസ്പരം മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഷെഡ്യൂളായിരിക്കും ഇത്തവണത്തേതെന്നാണ് വിവരം. നിലവിലെ കോവിഡ് സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. കഴിഞ്ഞ മാസം അവസാനത്തോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കാരടക്കം 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതില്‍ നിന്ന് ബി.സി.സി.ഐ പിന്തിരിയുകയായിരുന്നു.
സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.