എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍
ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
‘ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നത്. എവിടെ നിന്നാണ് നമ്മള്‍ വരുന്നത് എന്നത് വിഷയമല്ല. മുമ്പോട്ടുപോയി നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന സന്ദേശമാണ് ധോണിയില്‍ നിന്ന് ലഭിച്ചത്. ധോണിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാകാതെ വരും. കെട്ടിപ്പിടിച്ച് നന്ദി മാത്രമാണ് പറയാനുണ്ടാകുക.’ രാഹുല്‍ പറഞ്ഞു.
ഐ.പി.എല്ലിനായി തയ്യാറെടുക്കുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍. കോവിഡ് ഇടവേള വരുന്നതിന് മുമ്പ് ഇന്ത്യ കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏകദിനത്തില്‍ നിന്ന് 204 റണ്‍സും, ട്വന്റി20യില്‍ നിന്ന് 221 റണ്‍സുമാണ് രാഹുല്‍ നേടിയത്. ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് രാഹുല്‍.
യു.എ.ഇയില്‍ സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍