ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ; ബെൻ സ്‌റ്റോക്‌സിന് അർധസെഞ്ച്വറി
ചെന്നൈ ടെസ്റ്റിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി നായകൻ ജോ റൂട്ടും അർധ സെഞ്ച്വറിയുമായി ബെൻ സ്‌റ്റോക്‌സുമാണ് ക്രീസിൽ.
റൂട്ട് 154 റൺസുമായും സ്‌റ്റോക്‌സ് 51 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യൻ ബൗളർമാർ മാറി മാറി ശ്രമിച്ചിട്ടും ഇംഗ്ലീഷ് നിരയിൽ വിള്ളലുണ്ടാക്കാൻ സാധിച്ചിട്ടില്ല. കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടരുന്നത്.
ചെന്നൈയിലെ പിച്ച് സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ തുണക്കുന്നില്ലെന്നതാണ് ഇന്ത്യക്ക് വിനയാകുന്നത്.