മാഞ്ചസ്റ്ററിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ
മാഞ്ചസ്റ്ററിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 369 റൺസിനെതിരെ ബാറ്റേന്തിയ വെസ്റ്റ് ഇൻഡീസ് 197 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ പ്രകടനമാണ് വിൻഡീസിനെ തകർത്തത്. ഇംഗ്ലണ്ട് 172 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.
46 റൺസെടുത്ത നായകൻ ജേസൺ ഹോൾഡറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. കാംപൽ 32 റൺസും ഡൗറിച്ച് 37 റൺസും ഹോപ് 17 റൺസുമെടുത്തു. ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി. ഇതിൽ രണ്ട് പേർ സംപൂജ്യരായാണ് മടങ്ങിയത്.
ബ്രോഡ് ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആൻഡേഴ്‌സൺ രണ്ട് വിക്കറ്റുകളെടുത്തു. ആർച്ചർ, വോക്‌സ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 38 റൺസ് എന്ന നിലയിലാണ്. 12 റൺസുമായി ബേൺസും 18 റൺസുമായി സിബ്ലിയുമാണ് ക്രീസിൽ. നിലവിൽ ഇംഗ്ലണ്ടിന് 210 റൺസിന്റെ ലീഡുണ്ട്. രണ്ട് ദിവസം കൂടി അവശേഷിക്കെ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതൽ