പിറന്നാൾ ദിനത്തിൽ ടോസ് കോഹ്ലിയെ തുണച്ചു; ഇന്ത്യക്കെതിരെ സ്‌കോട്ട്‌ലാൻഡ് ആദ്യം ബാറ്റ് ചെയ്യും
ടി20 ലോകകപ്പിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്‌കോട്ട്‌ലാൻഡിനെ ബാറ്റിംഗിന് അയച്ചു. പിറന്നാൾ ദിനത്തിൽ കോഹ്ലിയെ ടോസ് തുണക്കുകയായിരുന്നു. ദുബൈയിലാണ് മത്സരം. സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് വൻ മാർജിനിലുള്ള വിജയം അനിവാര്യമാണ്
ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഷാർദൂൽ ഠാക്കൂറിന് പകരം വരുൺ ചക്രവർത്തി ടീമിലിടം നേടി. സ്‌കോട്ട്‌ലാൻഡിനെയും അടുത്ത മത്സരത്തിൽ നമീബിയയെയും വൻ മാർജിനിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത നിലനിർത്താനാകൂ. കൂടാതെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് പരാജയപ്പെടുകയും വേണം.
ബാറ്റ്‌സ്മാൻമാർ ഫോം വീണ്ടെടുത്ത് ഇന്ത്യക്ക് ആശ്വാസകരമാണ്. കഴിഞ്ഞ മത്സരത്തിൽ ഓപണർമാർ മികച്ച ഫോമിലാണ് ബാറ്റ് വീശിയത്. കൂടാതെ ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും സ്‌കോർ കണ്ടെത്താൻ തുടങ്ങിയതും ഇന്ത്യൻ പ്രതീക്ഷകൾക്ക് ജീവൻ വെപ്പിക്കുന്നു
ഇന്ത്യൻ ടീം: കെഎൽ രാഹുൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി