.ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, നേപ്പാൾ ആദ്യം ബാറ്റ് ചെയ്യും; ബുംറയ്‌ക്ക് പകരം ഷമി ടീമിൽ
ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തി. അതേസമയം നേപ്പാളും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാർക്കി അവസാന ഇലവനിൽ ഇടം നേടി.