ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ മാറ്റിയേക്കും; തരൂരിനും സാധ്യത
ലോക്‌സഭാ കോൺഗ്രസ് കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധി സഭാ കക്ഷി നേതാവായി വരണമെന്നാണ് എംപിമാരുടെ ആവശ്യം. എന്നാൽ രാഹുൽ ഇതിന് സമ്മതം മൂളിയിട്ടില്ല. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്
മമതാ ബാനർജിയുമായി അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൗധരിയെ നീക്കാൻ തുടങ്ങുന്നത്. മമതാ ബാനർജിയുടെ കടുത്ത വിമർശകനാണ് ചൗധരി. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചൗധരിയെ മുൻനിർത്തിയാണ് കോൺഗ്രസ് സഖ്യം മത്സരിച്ചതെങ്കിലും തോൽവിയായിരുന്നു ഫലം
ബിജെപിക്കെതിരെ പാർലമെന്റിൽ കൂട്ടായ ശബ്ദമുയർത്താൻ തൃണമൂലിന്റെ പിന്തുണ കോൺഗ്രസിന് ആവശ്യമാണ്. ഇതിന് ആധിർ രഞ്ജൻ ചൗധരി കക്ഷി നേതാവായി ഇരുന്നാൽ സാധിക്കില്ല. ഇതാണ് പൊതു പിന്തുണയുള്ളയാളെ കക്ഷി നേതാവായി കൊണ്ടുവരാനൊരുങ്ങുന്നത്.