കോഹ്ലിയുടെ നൂറാം ടെസ്റ്റിന് തുടക്കം; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു
ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മൊഹാലിയിൽ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കോഹ്ലിയുടെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കൂടാതെ രോഹിത് ശർമ ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിക്കുകയുമാണ്
നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലിയെ ടീം അഭിനന്ദിച്ചു. മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അശ്വിൻ, ജഡേജ, ജയന്ത് യാദവ് എന്നിവർ ടീമിലുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് പേസർമാർ. പൂജാരക്ക് പകരം ഹനുമ വിഹാരിയും രഹാനെക്ക് പകരം ശ്രേയസ്സ് അയ്യരും ഇന്ന് കളിക്കും. മായങ്ക് അഗർവാളാണ് രോഹിതിനൊപ്പം ഓപൺ ചെയ്യുന്നത്. റിഷഭ് പന്താണ് കീപ്പർ
ഇന്ത്യ നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസ് എന്ന നിലയിലാണ്. 13 റൺസുമായി മായങ്ക് അഗർവാളും 9 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ