കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ഓപണർമാർ രണ്ടും പുറത്തായി
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്‌കോർ 33 ആകുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടു. നിലവിൽ ഇന്ത്യ രണ്ടിന് 41 റൺസ് എന്ന നിലയിലാണ്
വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസ് എന്ന നിലയിൽ നിന്നും 2ന് 33 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. 12 റൺസെടുത്ത കെ എൽ രാഹുലും 15 റൺസെടുത്ത മായങ്ക് അഗർവാളുമാണ് പുറത്തായത്. 10 റൺസുമായി ചേതേശ്വർ പൂജാരയും നായകൻ കോഹ്ലിയുമാണ് ക്രീസിൽ
കോഹ്ലി പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയതോടെ രണ്ടാം ടെസ്റ്റിൽ കളിച്ച ഹനുമ വിഹാരിക്ക് സ്ഥാനം നഷ്ടമായി. പരുക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവ് ടീമിലെത്തി.