ഡൽഹി കാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യൻ താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് അംഗമാണ് അക്‌സർ. ഐപിഎൽ ആരംഭിക്കാൻ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാന കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്‌സറിന്റെ അഭാവം ഡൽഹിക്ക് വലിയ തിരിച്ചടിയാകും
ഈ മാസം 9നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. നേരത്തെ ഡൽഹി നായകനായിരുന്ന ശ്രേയസ്സ് അയ്യരും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പകരം റിഷഭ് പന്താണ് ഡൽഹിയെ നയിക്കുക.