നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനുമില്ല: ഇമ്രാൻ ഖാൻ
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്താൻ നടപടികൾ തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
നേരത്തെ മാർച്ച് 23ന് ഇമ്രാൻ ഖാൻ അധ്യക്ഷനായ ക്യാബിനറ്റ് ഇക്കോണമിക് ഫോറം തന്നെയാണ് ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ നിർദേശം നൽകിയത്. ഇത് വലിയ ചർച്ചയായപ്പോഴാണ് ഇപ്പോൾ ഈ തീരുമാനം പിൻവലിക്കുന്നത്.