ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കും
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.
സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിലാണ്. ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. രണ്ടാം മത്സരത്തിൽ 15,000 കാണികളെ വരെ അുവദിച്ചേക്കും.
ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 13നും മൂന്നും നാലും ടെസ്റ്റ് ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലും നടക്കും.