തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവങ്ങളിൽ എഴുന്നെള്ളിപ്പിക്കാൻ നീക്കം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവങ്ങളിൽ എഴുന്നെള്ളിപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച ചേരുന്ന നാട്ടാന നിരീക്ഷണ സമിതിയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിനിടെ ഇടഞ്ഞ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നെള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. ആരോഗ്യാവസ്ഥ സംബന്ധിച്ച് പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഴുന്നെള്ളിപ്പിന് അനുമതി നൽകാൻ ആലോചിക്കുന്നത്.