Saturday, April 12, 2025
Saudi Arabia

അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ

 

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ. തിങ്കളാഴ്ച പുലര്‍ച്ചെ യാത്രാവിലക്ക് പിന്‍വലിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതോടെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് സ്വദേശികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്‌ ആഭ്യന്തര മന്ത്രാലയം നേരത്തെ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്പ്ളിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം. കോവിഡ് അസുഖം ബാധിച്ച്‌ ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്പ്ളിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം.

18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *