കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള വിമാന സർവീസ് സൗദി നിർത്തി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസ് സൗദി അറേബ്യ നിർത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷൻ ഉത്തരവിൽ പറയുന്നു.
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിർത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.
സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികൾക്കും അവധിക്ക് നാട്ടിൽ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസി മലയാളികൾക്കും ഇത് വലിയ തിരിച്ചടിയാകും. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.
മേയ് ആദ്യവാരം മുതൽ ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം.
ഇന്ത്യയ്ക്ക് പുറമെ അർജന്റീന, ബ്രസീൽ രാജ്യങ്ങൾക്കും സൗദി അറേബ്യ ഇത്തരത്തിൽ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.