തമിഴ്‌നാട്ടിൽ റാഗിംഗിന് ഇരയായ എംബിബിഎസ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു
തമിഴ്‌നാട് ധർമപുരിയിൽ സർക്കാർ മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. നാമക്കൽ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റാഗിംഗ് വിവരം പുറത്തറിഞ്ഞതോടെ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു
ഡിസംബർ അഞ്ചിനാണ് വിദ്യാർഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതിന് ശേഷമാണ് റാഗിംഗ് വിവരം പുറത്തുവന്നത്. ഒരാഴ്ചക്ക് ശേഷം മാത്രമാണ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. കോളജ് ഡീനിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.