സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 263 പേർക്ക്.മരണം11
റിയാദ്: സൗദിയില്‍ ഇന്ന് 263പേരിൽ കൂടി പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു.അതോടൊപ്പം 374 പേര്‍കൂടി ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കം മുതൽ ഇതുവരെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,57,623 ആണ്.മൊത്തം രോഗമുക്തി നേടിയവർ 3,47,176 പേരുമാണ്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,907പേരുമാണ്.
4,540 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 649 പേരാണ് ഇനി ഗുരുതരാവസ്ഥയിലുള്ളത്.