Tuesday, April 15, 2025
Saudi Arabia

ദമാം തുറമുഖത്ത് രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചു

ദമാം:ദമാംകിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് രണ്ടു ചരക്കു കപ്പലുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി പതാക വഹിച്ച, സൗദി അൽബഹ്‌രി കമ്പനിക്കു കീഴിലെ കപ്പലും ടാൻസാനിയ പതാക വഹിച്ച കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമാം തുറമുഖ കനാലിന്റെ പ്രവേശന കവാടത്തിലാണ് അപകടം നടന്നത്.ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോർട്ട് അതോറിറ്റി അറിയിച്ചു അപകടം ദമാം തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. സംഭവം നടന്ന ഉടൻതന്നെ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന എല്ലാ അംഗീകൃത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും.സംഭവത്തിൽ പ്രത്യേക കമ്മിറ്റി അന്വേഷണം തുടരുകയാണെന്നും സൗദി പോർട്‌സ് അതോറിറ്റി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *