കൊവിഡ് നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും; മമത ബാനർജി
ന്യൂഡൽഹി : സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
അടുത്ത മാസം ഗംഗാ സാഗർ മേള നടക്കാൻ പോകുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗർ ദ്വീപ് സന്ദർശിക്കവെയാണ് മമതയുടെ പ്രതികരണം. ഒമിക്രോൺ കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണമെന്നും അവർ വ്യക്തമാക്കി.