മൈസൂർ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ
മൈസൂർ കൂട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒളിവിലായിരുന്ന തിരുപ്പൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളാണ് പ്രതികളെല്ലാവരും. സ്ഥിരം കുറ്റവാളികളാണ് ഇവർ. മൈസൂർ ചാമുണ്ഡി ഹിൽസിൽ വെച്ചാണ് എംബിഎ വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. തുടർന്ന് പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.