മൈസൂർ കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്
മൈസൂർ കൂട്ടബലാത്സംഗ കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ്. ഇവർക്കായി തമിഴ്‌നാട്ടിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പതിനേഴുകാരനടക്കം അഞ്ച് പേരെയാണ് കേസിൽ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
അഞ്ച് പേരും തിരുപ്പൂർ സ്വദേശികളാണ്. ഇവർ സ്ഥിരം കുറ്റവാളികളാണ്. തമിഴ്‌നാട്ടിലും കർണാടകയിലും ഇവർക്കെതിരെ വാഹനമോഷണ കേസുകളുണ്ട്. തമിഴ്‌നാട് സ്വദേശികളായ രണ്ട് ലോറി ഡ്രൈവർമാരാണ് ഇനി പിടിയിലാകാനുള്ളത്.
അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടിയെ മാതാപിതാക്കൾ ഹെലികോപ്റ്ററിൽ മുംബൈയിലേക്ക് കൊണ്ടുപോയി. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് കുടുംബം അറിയിച്ചതോടെ സ്വമേധയാ കേസെടുത്താണ് പോലീസിന്റെ അന്വേഷണം.