ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ; ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിൽ ആറ് പേർ പാക്കിസ്ഥാൻ അതിർത്തി കടന്നെത്തിയ ഭീകരരാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പോലീസുകാർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.