Monday, January 6, 2025
National

ലോകത്തെ ഏറ്റവുംവലിയ തൊഴില്‍ദാതാക്കള്‍; അമേരിക്കയെ പിന്തള്ളി, നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധസേന

ലോകത്ത് ഏറ്റവുംവലിയ തൊഴില്‍ദാതാക്കളെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം. ആദ്യ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളിയത്.

ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജര്‍മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം പ്രതിപാദിച്ചിരിക്കുന്നത്. കേന്ദ്ര വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.

പുതിയ കണക്കനുസരിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സേനകളിലായി 29.2 ലക്ഷത്തില്‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്. 29.1 ലക്ഷംപേര്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് കൂടുതല്‍ ജീവനക്കാരുള്ള കമ്പനി വാള്‍മാര്‍ട്ടാണ്. 23 ലക്ഷം പേര്‍. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആണസോണില്‍ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *