Friday, October 18, 2024
National

ജെഫ് ബെസോസിനെയും പിന്തള്ളി; ലോകത്തെ അതിസമ്പന്നരിൽ ഗൗതം അദാനി രണ്ടാമൻ

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോർബ്‌സിന്റെ റിപ്പോർട്ട് പ്രകാരം 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി.

2022 സെപ്റ്റംബർ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യൺ ഡോളറാണ്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുൻനിരയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികള്‍.

92.2 ബില്യണ് ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ബില്‍ ഗേറ്റ്‌സ്, ലാറി എലിസണ്‍, വാറന്‍ ബഫറ്റ്‌, ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് ശതകോടീശ്വരന്മാര്‍.

Leave a Reply

Your email address will not be published.