എ.കെ ആന്റണി ഒപ്പ് വച്ചത് കൊണ്ട് ഗാർഖെ ഔദ്യോഗിക സ്ഥാനാർതി ആകണമെന്നില്ല, ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ല’ : ശശി തരൂർ
എഐസിസി ആസ്ഥനത്തെത്തി തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് ശശി തരൂർ. തന്നെ പിന്തുണച്ചു എത്തിയവർക്ക് നന്ദിയറിയിച്ച ശശി തരൂർ രാജ്യത്തിന്റ ഭാവിയുടേതാണ് ഈ തെരഞ്ഞെടുപ്പെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന് വേണ്ടി തനിക്ക് ഒരു കാഴ്ചപ്പാടുണ്ട്. തനിക്കുള്ള അസാധാരണമായ പിന്തുണ ഇന്ന് ബോധ്യമായി. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പിന്തുണ തനിക്ക് ലഭിച്ചു. ഈ പാർട്ടി പ്രവർത്തകരുടെ ശബ്ദവുമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ നിന്നും യുവാക്കളുടെ പിന്തുണ തനിക്കുണ്ട്. ശബരീനാഥനും, മാത്യു കുഴൽനാടനും പിന്തുണച്ചു. ‘തെരഞ്ഞെടുപ്പ് ജയിക്കുന്ന യന്ത്രങ്ങൾ അല്ല വേണ്ടത് , ജനങ്ങളെ സേവിക്കണം. പാർട്ടിയെ നവീകരിക്കാനുള്ള പദ്ധതികളും നിർദ്ദേശങ്ങളും തന്റെ പ്രകടനപത്രിക യിൽ പരാമർശിക്കുന്നുണ്ട്’- ശശി തരൂർ പറഞ്ഞു.
പാർട്ടി പ്രവർത്തകരാണ് മത്സരിക്കാൻ തന്നെ ക്ഷണിച്ചത്. അവരെ നിരാശരാക്കാൻ കഴിയാത്തതിനാലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബൗദ്യോഗിക സ്ഥാനാർഥി ഇല്ല. നടക്കുന്നത് സൗഹൃദ മത്സരമാണ്. മല്ലികാർജുൻ ഖാർഗെ മികച്ച നേതാവ്. ഖാർഗെ തുടർച്ചയുടെ പ്രതീകമാണ്. എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ടു മല്ലികാർജുൻ ഗാർഖെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല. ഔദ്യോഗിക സ്ഥാനാർഥി ഇല്ല എന്നാണ് സോണിയ ഗാന്ധി തന്നോട് പറഞ്ഞത്. ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ലെന്നും ശശി തരൂർ പറഞ്ഞു.