മസ്ജിദ് പിന്നെ സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് യെച്ചൂരി; വിധിയിൽ ലജ്ജ തോന്നുന്നു
ബാബറി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂർണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു.
ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവൻ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ. പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി, ലജ്ജ തോന്നുന്നു, യെച്ചൂരി ട്വീറ്റ് ചെയ്തു
കേസിലെ എല്ലാ പ്രതികളെയും ലക്‌നൗവിലെ പ്രത്യേക കോടതി ഇന്ന് വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. പള്ളി തകർത്തതിൽ ഗൂഢാലോചന കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞിരുന്നു.