മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു
മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.
സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പാണിത്. രണ്ട് മെയ്‌തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരുക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.