Thursday, January 9, 2025
Kerala

പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരന്‍ ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാക്കില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡിക്ക് കത്ത് നൽകി. ഇടപാടിൽ നേരത്തെ സുധാകരനെ ഇ.ഡി ചെയ്തിരുന്നു. അടുത്ത തവണ ഹാജരാകുമ്പോൾ സുധാകരൻ ബാങ്ക് രേഖകൾ ഹാജരാക്കണമെന്നും ഇ.ഡി നിർദ്ദേശിച്ചിരുന്നു.

എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചിരുന്നില്ല. ഇതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്തംബർ 5ന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്ന് ഇ.ഡിക്ക് നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കി.

2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു.

മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *