സുഖ്മ – ബിജപൂർ നക്സൽ ആക്രമണം; വനിത നക്സലിനെ അറസ്റ്റ് ചെയ്ത് എൻഐഎ
സുഖ്മ – ബിജപൂർ നക്സൽ ആക്രമണ കേസിൽ ഒരു വനിത നക്സലിനെ അറസ്റ്റ് ചെയ്തതായി എൻഐഎ. ഛത്തീസ്ഗട്ടിലെ ഭോപ്പാൽപട്ടണത്ത് നിന്നാണ് നക്സൽ നേതാവിനെ അറസ്റ്റ് ചെയ്തത്. കമല എന്നറിയപ്പെടുന്ന മദ്കം ഉങ്കി ആണ് അറസ്റ്റിലായത്.
രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ 3 ന് ഉണ്ടായ ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. 30 പേർക്ക് പരുക്കും ഏറ്റിരുന്നു.