ബിജെപി അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെയാവും യാത്ര പൂർത്തിയാവുക; എ കെ ആന്റണി
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയായതിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എ കെ ആന്റണി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് ജോഡോ യാത്ര പൂർത്തിയാവുകയെന്ന് അദ്ദേഹം പറഞ്ഞു.
വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം..വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്.ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്.വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചെന്നും എ കെ ആന്റണി വ്യകത്മാക്കി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. ഇന്നലെ രാവിലെ പന്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചത്. രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. 23 കക്ഷികളിൽ 13 കക്ഷികളുടെ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ പങ്കെടുക്കില്ല.പൊലീസ്, കരസേന, സിആർപിഎഫ് എന്നിവർ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയത്. ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തുമ്പോൾ ചരിത്ര പ്രാധാന്യം ഏറെയാണ്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.