ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം: ഇറാനിയൻ സംഘടനകളുടെ പങ്കും സംശയിക്കുന്നു
ഡൽഹി അബ്ദുൽ കലാം റോഡിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സ്‌ഫോടനത്തിൽ ഇറാനിയൻ സംഘടനകൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിലെ വ്യക്തതക്കായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം തേടി
തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ്‌ഫോടനം സംബന്ധിച്ച വിവരങ്ങൾ ഉന്നത പോലീസുദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. എംബസിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾ തകരുകയും ചെയ്തിരുന്നു.