ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം; വാഹനങ്ങൾ തകർന്നു
ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്‌ഫോടനം. അബ്ദുൽകലാം റോഡിലെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്‌ഫോടനത്തിൽ അഞ്ച് കാറുകളുടെ ചില്ലുകൾ തകർന്നു.
എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണിത്. ഇസ്രായേൽ എംബസി അടക്കം സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖല എപ്പോഴും കനത്ത സുരക്ഷാ വലയത്തിലാകും. വിജയ് ചൗക്കിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് സ്‌ഫോടനമുണ്ടായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലുള്ളപ്പോഴാണ് സ്‌ഫോടനം നടന്നതും
നടപ്പാതയിൽ ഉപേക്ഷിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശം പോലീസ് സീൽ ചെയ്തു. നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.