തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയർ വർക്‌സിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.