പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് യോഗം ചേരും. ലോക്‌സഭയില്‍ ചില എംപിമാര്‍ സഭാനടപടികള്‍ക്കിടയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതും കടലാസ് ചുരുട്ടിയെറിഞ്ഞതുമാണ് അടിയന്തരമായി യോഗം വിളിച്ചുചേരുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നു.
പെഗസസ് സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇരുസഭകളും നിരവധി തവണ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
ജൂലൈ 18ന് കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്റിലെ ഇരുസഭകളിലെയും നേതാക്കളുടെ പദവികളും സ്ഥാനങ്ങളും പുനസ്സംഘടിപ്പിച്ചിരുന്നു. പാര്‍മെന്റിലെ ഫലപ്രദമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു സംഘടനാ പരിഷ്‌കാരങ്ങള്‍.
ജൂലൈ 19നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ആഗസ്റ്റ് 13ന് യോഗം അവസാനിക്കും.