ഭീകരർ ആക്രമണങ്ങൾക്കായി ഡ്രോൺ ഉപയോഗിക്കുന്നു; ചില രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഇന്ത്യ യുഎന്നിൽ
ഭീകര സംഘടനകൾ ആക്രമണങ്ങൾക്കായി ഡ്രോൺ ഉപയോഗിക്കുന്നുവെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. ജമ്മു വിമാനത്താവളത്തിൽ ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം ഭീകർക്ക് ലഭിക്കുന്നതായും ഇന്ത്യ ആരോപിച്ചു. ജമ്മു വ്യോമസേനാ കേന്ദ്രത്തിന് നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ അന്വേഷണം എൻ ഐ എക്ക് കൈമാറി. രണ്ട് ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കളാണ് ഡ്രോണുകൾ വർഷിച്ചത്.