കോൺഗ്രസിന് തിരിച്ചടി; പശ്ചിമ ബംഗാളിലെ ഏക എംഎൽഎ തൃണമൂലിൽ ചേർന്നു
പശ്ചിമ ബംഗാളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാന നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുർഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷ ആധിപത്യമുള്ള സാഗർദിഗി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ബെയ്‌റോൺ ബിശ്വാസാണ് പാർട്ടി വിട്ടത്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ബിശ്വാസിനെ ഷോൾ അണിയിച്ച് സ്വീകരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി മണ്ഡലത്തിൽ നിന്നാണ് ബിശ്വാസ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. ഇടതുമുന്നണിയുമായി സഖ്യത്തിലാണ് കോൺഗ്രസ് സാഗർദിഗിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.