കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ
കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ. ബാംഗ്ലൂർ മഗഡി റോഡിലെ വീട്ടിലാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്.
ആത്മഹത്യാ സൂചന നൽകി കഴിഞ്ഞ വർഷം ജൂലൈ 22ന് ജയശ്രീ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും താൻ സുരക്ഷിതയാണെന്ന് താരം അറിയിക്കുകയും ചെയ്തു. കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർഥി കൂടിയായിരുന്നു ജയശ്രീ