കർണാടക തെരഞ്ഞെടുപ്പ് മെയ് 10ന്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും.
മാർച്ച് 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21നാണ് സൂക്ഷ്മ പരിശോധന. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 24 ആണ്.
കർണാടകയിൽ ആകെ 224 സീറ്റുകളാണ് ഉള്ളത്. 9.17 ലക്ഷം കന്നി വോട്ടർമാരാണ് കർണാടകയിൽ ഉള്ളത്. 80 വയസിന് മുകളിൽ 12.15 ലക്ഷം വോട്ടേഴ്‌സ് കർണാടകയിലുണ്ട്. 80 വയസിന് മുകളിൽ ഉള്ളവർക്ക് പരിഗണന നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ശാരീരിക പരിമിതി ഉള്ളവർക്കും പരിഗണ നൽകും.
ഏപ്രിൽ മാസത്തിൽ പതിനെട്ട് വയസ് തികഞ്ഞാൽ വോട്ട് രേഖപ്പെടുത്താം. ആകെ 52,282 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുക. ഗോത്രവിഭാഗങ്ങൾക്കായി പ്രത്യേക ബൂത്തുകൾ സജ്ജമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.