Thursday, October 17, 2024
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് 2നകം നടത്തണമെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

 

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് തിരിച്ചടി. മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്

സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

ഏപ്രിൽ 12നാണ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തീരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെടുത്തത്. ഇതിനെതിരെയാണ് സിപിഎമ്മും നിയമസബാ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.