സംസ്ഥാനത്ത് ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് 2ന്
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ് നടക്കും. അതേസമയം മെയ് രണ്ടിനാണ് വോട്ടെടുപ്പ് ഫലം പുറത്തുവരിക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു
ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കും. കേരളത്തിലെ 140 മണ്ഡലങ്ങൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 കോടി 60 ലക്ഷം പേർ വിധിയെഴുതും
80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളിൽ അഞ്ച് വാഹനങ്ങൾക്കും പങ്കെടുക്കാം. റോഡ് ഷോ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് നടത്താം