Saturday, January 4, 2025
National

ഏത് ജാതിയായാലും പാവപ്പെട്ടവർക്കാണ് സംവരണം നൽക്കേണ്ടത്; ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്

ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്. ഏത് ജാതിയിൽപ്പെട്ടവരായാലും അതിലെ പാവപ്പെട്ടവർക്കാണ് സംവരണം നൽക്കേണ്ടത്. ജാതി സംവരണം പാടില്ലെന്നും സാമ്പത്തിക സംവരണം വേണമെന്നും ആദ്യം ആവശ്യപ്പെട്ടത് മന്നത് പത്മനാഭനാണ്. എൻഎസ്എസ് ഇടപെടലിനെ തുടർന്നാണ് 10% സാമ്പത്തിക സംവരണം ലഭിച്ചത്.

സാമ്പത്തിക സംവരണത്തിനെതിരെ പിന്നോക്ക വിഭാഗത്തിലെ ആളുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണത്തിൽ നിന്നും ഒരടിപ്പോലും എൻ എസ്എസ് പിന്നോട്ട് പോകില്ല. സമ്പന്നൻമാർ ജാതിയുടെ പേരിൽ സംവരണ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുന്നുവെന്നും ജി സുകുമാരൻ നായർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *