Sunday, January 5, 2025
National

ലുധിയാന സ്‌ഫോടനം: നിരോധിത സിഖ് തീവ്രവാദ സംഘടനാ പ്രവർത്തകൻ ജർമനിയിൽ പിടിയിൽ

 

ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിരോധിത സിഖ് തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകനാണ് അറസ്റ്റിലായത്. ജസ് വീന്ദർ സിംഗ് മുൾട്ടാനി എന്നയാളെ ജർമനിയിലെ എർഫർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ത്യയിൽ എത്തിക്കാനാവശ്യമായ നടപടികൾ ഇന്ത്യ ആരംഭിച്ചു

രാജ്യത്ത് വലിയ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുൾട്ടാനിയെ ജർമൻ പോലീസ് പിടികൂടിയത്. പാക്കിസ്ഥാൻ വഴിയും കള്ളക്കടത്തുകാർ വഴിയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതായി നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *