ഒമിക്രോണ്‍ വ്യാപനം; തിയറ്ററുകളില്‍ രാത്രി 10 നു ശേഷം പ്രദര്‍ശനമില്ല
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളിൽ നിയന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദർശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്‍റ് ഷോ ഉണ്ടാവില്ല.വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.